പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍

Kerala

. റോഡ്ഷോയിലും മഹിളാസമ്മേളനത്തിലും പങ്കെടുക്കുംന്തി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍. സ്വരാജ് റൗണ്ടില്‍ റോഡ്ഷോയും തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയില്‍ മഹിളാസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതുപരിപാടികള്‍. ഇന്ന് ഉച്ചതിരിഞ്ഞ് 2.20 ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ബി.ജെ.പി നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്നു തൃശൂരിലേക്ക് പുറപ്പെടും.കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ട് ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി 3.30 ഓടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്ക് പുറമേ വിവിധമേഖലകളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കും.
വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം. എട്ട് ജില്ലകളില്‍ നിന്നായി രണ്ടുലക്ഷത്തിലേറെ വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.200 ഓളം മഹിളാ വോളണ്ടിയര്‍മാര്‍ സമ്മേളന നഗരി നിയന്ത്രിക്കും. നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കനത്ത സുരക്ഷയിലാണ് തൃശൂര്‍ നഗരം. ഇന്ന് രാവിലെ 11 മണി മുതലാണ് നിയന്ത്രണം ഉണ്ടാകുക. തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും സമീപ പ്രദേശത്തും രാവിലെ മുതല്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും.

Leave a Reply

Your email address will not be published. Required fields are marked *