പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയില്‍

Kerala

ബര്‍ലിന്‍ : ഷ്ലോസ് എല്‍മൗയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി.മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതില്‍ രണ്ടുദിവസവും അദ്ദേഹം ജര്‍മ്മനിയിലായിരിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചകോടിയുടെ ഭാഗമായി ഇന്നുവരെയാണ് മോദിയുടെ ജര്‍മ്മനി സന്ദര്‍ശനം.ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇതിന് ശേഷം അര്‍ജന്‍റീനയുടെ പ്രസിഡന്‍റിനെ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചു.ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇയിലെത്തും.നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *