പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി

Latest News

തിരുവനന്തപുരം : ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരിക എന്നതാണ് സഭാ സമ്മേളനത്തിന്‍റെ പ്രധാന ഉദ്ദേശം.
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. നിയമസഭ ബില്‍ പാസാക്കിയാലും അത് നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്, ബില്ലില്‍ ഒപ്പിടുന്നത് വൈകിയാല്‍ നിയമനടപടികളുമായി സര്‍ക്കാന്‍ മുന്നോട്ടുപോകാനാണ് സാദ്ധ്യത.അതേസമയം പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വി,സിക്ക് ഗവര്‍ണര്‍ ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. മറ്റു വി,സിമാര്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം വരട്ടെ എന്നാണ് ഗവര്‍ണറുടെ നിലപാട്. ഈ മാസം 30ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *