തിരുവനന്തപുരം: സില്‍വ ര്‍ലൈന്‍ സമരത്തിനെതിരായ പൊ ലീസ് നടപടിയില്‍ പ്രതിക രണവുമായി ഡിജിപി അനില്‍ കാന്ത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാക രുതെ ന്നും സംയമനത്തോടെ പ്രതി ഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു.
ജില്ലാ പൊലീ സ് മേധാവിമാര്‍ക്ക് ഡിജിപി ഇ തുസംബന്ധിച്ച് നിര്‍ദ്ദേശം ന ല്‍കി. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്ര യോഗം വിവാദമായ സാഹചര്യ ത്തിലാണ് നിര്‍ദ്ദേശം. അതേസമ യം മാടപ്പള്ളിയിലെ കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവു മാ യെത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലി പ്പ് ഉള്‍പ്പെടെയുള്ള വര്‍ക്കെതിരെ ആണ് കേസെടുത്തത്. പൊലീ സിനെതിരെ മണ്ണെണ്ണയൊഴിച്ച തിനും വനിതാ പൊലീസിനെ ആക്ര മിച്ചതിനുമാണ് കേസ്.