പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് തരൂര്‍

Kerala

ന്യൂഡല്‍ഹി: പ്രതിപക്ഷനേതൃസ്ഥാനം പ്രാദേശികപാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായിരുന്നെങ്കില്‍ ചെറു പാര്‍ട്ടികളെ പ്രോത്സാഹിപ്പിച്ചേനെയെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സഖ്യം ബിജെപിക്കെതിരെ അണിനിരക്കുമായിരുന്നുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ‘ഞാനായിരുന്നു പാര്‍ട്ടി നേതൃത്വത്തിലെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ കണ്‍വീനര്‍ റോള്‍ വഹിക്കാന്‍ പ്രദേശിക പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കും. എന്‍റെ കാഴ്ച്ചപ്പാടില്‍ ഐക്യം വളരെ പ്രധാനപ്പെട്ടതാണ്.’ തരൂര്‍ വിശദീകരിച്ചു.
ലോക്സഭയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ അത്ഭുതകരമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിആര്‍എസ്, സിപിഎം ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുണ്ടെങ്കിലും രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ ഒന്നിച്ചുവെന്ന് തരൂര്‍ ചൂണ്ടികാട്ടി. ഒരു പ്രത്യേക ലക്ഷ്യം നേടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച സാഹചര്യത്തില്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് സുരക്ഷിതമാക്കല്‍ എളുപ്പമായിരിക്കില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *