സില്‍വര്‍ ലൈന്‍ വിരുദ്ധസമരം
കൊച്ചി:സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്‍റെ പേരില്‍ രണ്ടാം വിമോചന സമരത്തി നാ ണ് കോപ്പ് കൂട്ടുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്ണന്‍ ചങ്ങ നാശ്ശേരി കേന്ദ്രമാക്കി സമരത്തി നുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മത മേലധ്യക്ഷന്‍, സാമുദായ നേതാ വ് എന്നിവര്‍ സില്‍വര്‍ ലൈന്‍ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോ ചിച്ചിട്ട് വേണം ഇതൊക്കെ ചെ യ്യാനെന്നും സിപിഎം സം സ്ഥാ ന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു.
ശബരിമല വിമാനത്താ വ ളത്തെ എതിര്‍ത്തവരാണ് ഇപ്പോ ള്‍ എയര്‍ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ് ത്രീകളെ പരമാവധി സമരരംഗ ത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാന്‍ കോ ണ്‍ ഗ്രസ് ശ്രമിക്കണം. സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടലി നെ തിരെയുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന പൊലീസ് ന ടപടിക്കെതിരെ വ്യാപക വിമ ര്‍ശനം ഉയരുമ്പോള്‍ പൊലിസി നെ ന്യായീകരിച്ച് കോടിയേരി രംഗത്തെത്തി. പൊലീസിന്‍റെ പ്ര വൃത്തിയെ സ്തുതി ക്കുകയാ ണ് വേണ്ടതെന്ന് ആയിരുന്നു കോടി യേരിയുടെ നിലപാട്.
സില്‍വര്‍ലൈനെതിരായ കോണ്‍ഗ്രസിന്‍റെ കല്ലുപറിക്കല്‍ സമരത്തേയും സി പി എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. സമരം പരിഹാസ്യമെന്ന് കോടി യേരി ബാലകൃഷ്ണന്‍ . കോണ്‍ ഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കി ല്‍ ഞങ്ങള്‍ എത്തിച്ചു കൊടു ക്കാമെന്നും കോടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു. ഭൂമി നഷ്ട പ്പെടുന്നവരുടെതല്ല മറിച്ച് രാഷ്ട്രീ യമായ സമരമാണിതെന്നും കോ ടിയേരി ബാലകൃഷ്ണന്‍ പറ ഞ്ഞു. മാര്‍ക്കറ്റ് വിലയുടെ നാലി രട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്ന് ഓര്‍ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോ ണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.