ന്യൂഡല്‍ഹി: പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനുമേല്‍ വാരിയെറിയുന്ന ചെളിയില്‍ താമര നന്നായി വളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യ താത്പര്യത്തിന് എതിരാണെന്നും മോദി വിമര്‍ശിച്ചു.
രാജ്യസഭയിലെ നന്ദി പ്രമേയവേളയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കനത്ത പ്രതിഷേധം നടത്തുമ്പോഴായിരുന്നു മോദിയുടെ വിമര്‍ശനം. ‘മോദി-അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. കോണ്‍ഗ്രസ് ഭരിച്ച ആറ് ദശകം നിരര്‍ത്ഥകമായിരുന്നു. കോണ്‍ഗ്രസ് തകര്‍ത്ത രാജ്യത്തെ ബിജെപി സര്‍ക്കാരാണ് രക്ഷിച്ചത്. കോണ്‍ഗ്രസിന്‍റെ ലക്ഷ്യം കുടുംബ ക്ഷേമം മാത്രമായിരുന്നു. ആരു ബഹളം വെച്ചാലും ജനം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ശ്രദ്ധിക്കും. നരേന്ദ്ര മോദി പറഞ്ഞു.