പ്രതികളുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച്

Kerala

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നു.
ഒരാഴ്ചത്തെ ഫോണ്‍കോളുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നും സാക്ഷികളെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞാല്‍ അന്വേഷണസംഘത്തിന് അതും അനുകൂലമാകും.
അതേസമയം, കേസില്‍ ദിലീപിനെയും സംഘത്തെയും രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. കഴിഞ്ഞ ദിവസത്തെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ദിലീപിനും ഏറെ നിര്‍ണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *