പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ
ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെടുന്നതിന്‍റെ പേരിലോ, പ്രണയ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി സംസ്ഥാനത്തുണ്ടായത്.

ബിഡിഎസ് വിദ്യാര്‍ത്ഥിനി മാനസയായിരുന്നു ഒടുവിലത്തെ ഇര.മാനസ കേസില്‍ കൊലപാതകിയായ രഗില്‍ ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്‍റെ മികവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും, ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *