പ്രജ്വല്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി

Top News

ബംഗളൂരു: നിരവധി സ്ത്രീകളെ ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെ.ഡി (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യ ഹരജി തള്ളിയത്.അതിനിടെ, ഭര്‍ത്താവുമായി ബന്ധമുള്ള തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രജ്വലിന്‍റെ മാതാവ് ഭവാനി രേവണ്ണ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. പ്രജ്വല്‍ രേവണ്ണയെ വിമാനത്താവളത്തില്‍ എത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മേയ് 31ന് ഹാജരാകുമെന്ന് പ്രജ്വല്‍ അറിയിച്ചിരുന്നു. ഇന്ന് ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിന് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *