തിരുവനന്തപുരം: ശമ്പളം നല്‍കാനായി ഡിപ്പോ തലത്തില്‍ ടാര്‍ഗെറ്റ് പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി.
വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനായി ഓരോ ഡിപ്പോയിലെയും ബസുകളുടെയും ജീവനക്കാരുടേയും എണ്ണം അനുസരിച്ച് ടാര്‍ഗെറ്റ് നല്‍കും.കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.മാനേജ്മെന്‍റ് നല്‍കുന്ന ടാര്‍ഗെറ്റ് തികയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ശമ്പളവും എല്ലാം മാസവും അഞ്ചാം തീയതി നല്‍കും. ടാര്‍ഗെറ്റ് പകുതി മാത്രമാണ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ പകുതി ശമ്പളമാകും നല്‍കുക.തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് യൂണിയനുകള്‍ അഭിപ്രായപ്പെട്ടു.