മിലാന്‍ : പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോ മാറുകയെന്നാണ് സൂചന. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 36കാരനായ റോണാള്‍ഡോയും യുവന്‍റസും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച റൊണാള്‍ഡോ നിഷേധിച്ചിരുന്നു. ‘റയലില്‍ എന്‍റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്’ എന്നാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. നേരത്തെ പി.എസ്.ജി.യിലേക്ക് താരം ചേക്കേറുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.