പോക്സോ കേസ് :യെദിയൂരപ്പയെ സി.ഐ.ഡി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു

Top News

ബംഗളൂരു: പോക്സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (സി.ഐ.ഡി) മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തതത്.ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് തിങ്കളാഴ്ച 81കാരനായ യെദിയൂരപ്പ സിഐഡി മുമ്പാകെ ഹാജരായി.വാര്‍ധക്യം,മുന്‍ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു. പോക്സോ നിയമപ്രകാരമുള്ള വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളും യെദിയൂരപ്പക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *