പോക്സോ കേസ്: യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Top News

ബംഗളൂരു: പോക്സോ കേസില്‍ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബംഗളൂരു കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറുകയായിരുന്നു. മേയ് 26ന് അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന പരാതിക്കാരി മരിച്ചു.
അതേസമയം, യെദിയൂരപ്പയെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സി.ഐ.ഡിയുടേതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹാജരാകാന്‍ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *