തിരുവനന്തപുരം: പൊലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.സാമൂഹിക വിരുദ്ധവരുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ബഡ്സ് നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരാമര്‍ശിച്ചു.കളങ്കിതരമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി വേണമെന്ന് ഡിജിപി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡിഐജിമാരും എസ്പിമാരും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു. എല്ലാ ആഴ്ചയിലും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം എസ്പി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊലീസ് സേനയില്‍ ബഡ്സ് നിയമം ഫലപ്രദമായി നടപ്പിലാക്കുന്നില്ല എന്ന് ഡിജിപി യോഗത്തില്‍ സൂചിപ്പിച്ചു. സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്തുകണ്ടെത്താന്‍ എസ്എച്ച് ഒമാര്‍ക്ക് അധികാരം നല്‍കുന്നതാണ് ബഡ്സ് നിയമം. സാമ്പത്തിക തട്ടിപ്പ് കേസുകളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ബഡ്സ് നിയമം ഉപയോഗിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. വ്യാപാരി വ്യവസായികളുമായി സഹകരിച്ച് സംസ്ഥാനത്ത് പരമാവധി സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജജിതമാക്കാനും ഡിജിപി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും നടത്തിയ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അതാത് ജില്ലാ പൊലീസ് മേധാവിമാര്‍
