പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അറിയിക്കാന്‍ വെബ് പോര്‍ട്ടല്‍

Top News

തിരുവനന്തപുരം: പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ച് തദ്ദേശവകുപ്പ്. https://warroom. lsgkerala.gov.in/garbage വഴി മാലിന്യക്കൂനകളുടെ ഫോട്ടോ എടുത്ത് പൊതുജനങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാം. ഒപ്പം ലൊക്കേഷന്‍ വിശദാംശങ്ങളും നല്‍കണം.മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായാണിത്.
പരാതികള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി അപ്പപ്പോള്‍തന്നെ ലഭ്യമാകും. ഇത്തരം സ്ഥലങ്ങള്‍ വൃത്തിയാക്കി തുടര്‍മാലിന്യ നിക്ഷേപം ഉണ്ടാകാത്ത തരത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും.
മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *