പൊതുവിദ്യാലയങ്ങള്‍ നാടിന്‍റെ അഭിമാനമായി മാറുന്ന കാലം യാഥാര്‍ത്ഥ്യമായി : മുഖ്യമന്ത്രി

Top News

പത്തനംതിട്ട : പൊതുവിദ്യാലയങ്ങള്‍ നാടിന്‍റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാര്‍ത്ഥ്യമായിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി നാളെ നാടിനു സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാന്‍ സാധിക്കുന്നുവെന്നത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഭിമാനം പകരുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേര്‍ക്കാന്‍ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങള്‍ നാടിന്‍റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാര്‍ത്ഥ്യമായിരിക്കുന്നു.പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറുകയാണ്. ഈ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി നാളെ നാടിനു സമര്‍പ്പിക്കുകയാണ്.കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *