തിരുവനന്തപുരം: പേവിഷബാധ വാക്സിനേഷന്‍ ശക്തമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജന്തുക്ഷേമ പരിപാടികള്‍ ജനകീയമാക്കും.ജന്തുക്ഷേമ ദ്വൈവാരത്തിന്‍റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.100ല്‍ 95 നായ്ക്കള്‍ക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിന് ഏക പോംവഴിയെന്ന് കര്‍ണാടക മിഷന്‍ റേബീസ് ഓപറേഷന്‍ മാനേജര്‍ ഡോ. ബാലാജി ചന്ദ്രശേഖര്‍ പറഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.കൗണ്‍സിലര്‍ പാളയം രാജന്‍ അധ്യക്ഷതവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍, ഡോ. പി.ബി. ഗിരിദാസ്, മരിയ ജേക്കബ്, ഡോ. വിനുജി ഡി.കെ, ഡോ. നാഗരാജ്, ഡോ. ബീനാബീവി, ഡോ. റെനി ജോസഫ് എന്നിവര്‍ സംസാരിച്ചു.