ബ്രസീലിയ: ഫുട്ബോള്‍ ഇതിഹാസം പെലെ കോവിഡ്19 വൈറസ് മഹാമാരിക്കെതിരേ വാക്സിനെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ വാക്സിനെടുക്കുന്നതിന്റെ ഫോട്ടോയും എണ്‍പത് വയസുകാരനായ അദ്ദേഹം പോസ്റ്റ് ചെയ്തു. വാക്സിനെടുത്തു, പക്ഷേ, മഹാമാരി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല, വൈറസിനെതിരായ മുന്‍കരുതലുകളും തുടര്‍ന്നുകൊണ്ടിരിക്കാനും പെലെ ചിത്രത്തിനൊപ്പം കുറിച്ചു. വാക്സിനെടുത്താലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും മറക്കരുതെന്നും ഫുട്ബോള്‍ ഇതിഹാസം ഓര്‍മിപ്പിച്ചു. ബ്രസീലില്‍ കോവിഡ് ബാധിച്ച് 2,57,361 പേരാണു മരിച്ചത്. 1,363 മത്സരങ്ങളില്‍നിന്ന് 1,279 ഗോളുകളടിച്ചു ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച താരമാണു പെലെ.
