പെറുവിന്‍റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം

Top News

ലിമ: പെറുവില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വടക്കന്‍ മേഖലയിലെ 75 വീടുകള്‍ തകര്‍ന്നു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഞായറാഴ്ച രാവിലെ 5.52ന് ഉണ്ടായ ഭൂചലനം 131 കിലോമീറ്റര്‍ വ്യാപ്തിയില്‍ അനുഭവപ്പെട്ടതായി പെറു ജിയോഫിസികല്‍ ഇന്‍സ്റ്റിറ്റ്യൂട് അറിയിച്ചു.അപകടത്തില്‍ ഒരു പള്ളി ഗോപുരവും തകര്‍ന്നിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകര്‍ന്നത്. അയല്‍രാജ്യമായ ഇക്വഡോറിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയില്‍നിന്ന് 98 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രദേശത്ത് നിരവധി റോഡുകള്‍ തകര്‍ന്നു.
വൈദ്യുതി ബന്ധവും തടസപ്പെട്ടു.തലസ്ഥാന നഗരമായ ലിമ, തീരദേശ, ആന്‍ഡിയന്‍ എന്നിവ ഉള്‍പെടെ രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ ഭൂചലനം ആഘാതം സൃഷ്ടിച്ചു. 2007 ആഗസ്റ്റ് 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 500ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. എല്ലാ വര്‍ഷവും ചെറുതും വലുതുമായ 400 ഓളം ഭൂകമ്പങ്ങള്‍ക്ക് സാക്ഷിയാകുന്ന രാജ്യമാണ് പെറു.

Leave a Reply

Your email address will not be published. Required fields are marked *