പെരിന്തല്‍മണ്ണയില്‍ 50 ബ്യൂട്ടി സ്പോട്ടുകള്‍ വരുന്നു

Top News

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭാ പരിധിയില്‍ 50 ബ്യൂട്ടി സ്പോട്ടുകള്‍ നിര്‍മിക്കും.
നഗരസഭയിലെ 34 വാര്‍ഡുകളിലും ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് വാര്‍ഡ്കൗണ്‍സിലറുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയും നഗരപ്രദേശങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തിലുമാണ് സൗന്ദര്യവല്‍ക്കരണം നടത്തുക.പരിസ്ഥിതിദിനത്തില്‍ നഗരസഭ ഓഫീസ് പരിസരത്തു നിര്‍മിക്കുന്ന ബ്യൂട്ടി സ്പോട്ടില്‍ വൃക്ഷതൈ നട്ട് ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. ലെന്‍സ്ഫെഡ്, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഫയര്‍ സ്റ്റേഷന്‍, റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, നഗരസഭയിലെ വിവിധ സ്കൂളുകള്‍, കുടുംബശ്രീ തുടങ്ങി വിവിധ സന്നദ്ധ സംഘടനകളും മാതൃകാപരമായി ഓരോ കേന്ദ്രങ്ങള്‍ സൗന്ദര്യാത്മകമാക്കി നല്‍കാമെന്ന് നഗരസഭയെ അറിയിച്ചു. പ്രകൃതി സൗഹൃദമായി നിര്‍മിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സമൂഹത്തിന്‍റെ ഉത്തരവാദിത്തമാകണമെന്നും ഓരോനാടിന്‍റെയും മുഖമായി ബ്യൂട്ടിസ്പോട്ടുകള്‍ മാറണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *