തിരൂര്‍:തിരൂര്‍ ജ്വാല ഫിലിം സൊസൈറ്റിയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയും കെ.എസ്.എഫ്.ഡി യും സംയുക്തമായി ‘പെണ്മ’- സ്ത്രീ പക്ഷ സിനിമകളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 22 , 23 തിയ്യതികളില്‍ മലയാള സര്‍വ്വകലാശാല ക്യാമ്പസിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.22ന് രാവിലെ 10 മണിക്ക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍ .സുഷമ ഉദ്ഘാടനം ചെയ്യും. നിള എന്ന തന്‍റെ നവാഗത സംരംഭത്തിലൂടെ ശ്രദ്ധേയയായ സംവിധായിക ഇന്ദു ലക്ഷ്മി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജ്വാല സെക്രട്ടറി ഇ. അഫ്സല്‍, ചലച്ചിത്ര പഠനസ്കൂള്‍ ഡയറക്ടര്‍ ഡോ.എസ്.സുധീര്‍ , അഡ്വ. സിന്ധു , ടി.പി.വിനായക് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 11 മണിക്ക് നിളഎന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഇന്ദു ലക്ഷ്മി, ഡോ. സംഗീത ചേനമ്പുല്ലി, ഡോ: കെ. ദിവ്യ എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മണിക്ക് പെണ്ണുടലിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ബി 32 മുതല്‍ ബി44 വരെ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ഓപ്പന്‍ ഫോറത്തില്‍ സംവിധായിക ശ്രുതി ശരണ്യത്തോടൊപ്പം ഡോ. ശ്രീദേവി പി. അരവിന്ദ് , വി.പി. ഉണ്ണികൃഷ്ണന്‍ , റെയ്ന രാധാകൃഷ്ണന്‍ , സി.അമ്യത എന്നിവര്‍ സംബന്ധിക്കും. അന്ന് വൈകിട്ട് അഞ്ച്മണിക്ക് നിള യും ഏഴു മണിക്ക് ബി 32 മുതല്‍ ബി 44 വരെ എന്ന ചിത്രവും വീണ്ടും പ്രദര്‍ശിപ്പിക്കും.
23 ന് രാവിലെ 10 മണിക്ക് താരാ രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഐ.ജി.മിനി, ഡോ. ആര്‍.വിദ്യ , ഡോ.മുഹമ്മദ് ഷരീഫ് എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഐ.ജി.മിനി സംവിധാനം ചെയ്ത ഡിവേഴ്സ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. സ്മിത രാജേഷ് അധ്യക്ഷത വഹിക്കും. വി.പി. ഉണ്ണികൃഷ്ണന്‍ , ഇ. അഫ്സല്‍, ഡോ. ശ്രീദേവി പി. അരവിന്ദ് , സാജി സോമനാഥ് , ഡോ. വിദ്യ, അഡ്വ: സിന്ധു , എം. ആസാദ് , സി.എം. പി. നൂറുദ്ദീന്‍ എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് 5.30 ന് നിഷിദ്ധോ , 7.30 ന് ഡിവേഴ്സ് എന്ന ചിത്രങ്ങളുടെ പുന:പ്രദര്‍ശനവും ഉണ്ടാവും.ചലച്ചിത്രോത്സവത്തില്‍ പങ്കാളിയാവാന്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അത് പ്രയോജനപ്പെടുത്തി മേളയില്‍ എല്ലാ ചലച്ചിത്ര സ്നേഹികളും പങ്കെടുക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. റജിസ്ട്രേഷന് ജ്വാലയുമായി നേരിട്ടോ , സര്‍വ്വകലാശാല ചലച്ചിത്ര പഠന സ്കൂളുമായോ ബന്ധപ്പെടാവുന്നതാണ്.