കോഴിക്കോട് :സെന്‍റ് ആന്‍റണിസ് എ. യു. പി. സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സ്കൂളില്‍ രണ്ട് ഹൈടെക് ക്ലാസുകളുടെയും ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരണം നടത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ മാതൃക കുട്ടികള്‍ പിന്‍പറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ.എം. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍. ഡോ.ജെന്‍സന്‍ പുത്തന്‍ വീട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹൈ ടെക് ക്ലാസുകള്‍ നവീകരണത്തിന് നേതൃത്വം നല്‍കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി യു. വി. ശ്യാംജിത്തിനെ മന്ത്രി ആദരിച്ചു.സെന്‍റ് ആന്‍റണിസ് എ. യു. പി. സ്കൂള്‍ ഓര്‍മ്മച്ചെപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്ഥാപക ചെയര്‍മാനും റോട്ടറി ഡിസ്ട്രിക് സെക്രട്ടറിയുമായ സന്നാഫ് പാലക്കണ്ടി,സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് ടെസി റോളണ്ട്, സ്കൂള്‍ പി. ടി.എ പ്രസിഡന്‍റ് എ. പി. അബ്ദുല്‍ സലീം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്‍റ് അഹമ്മദ് അലി സമ്പാഹ്, പി.അബ്ദുല്‍ റഹിം എന്നിവര്‍ സംസാരിച്ചു. ശിശുദിനത്തോടനുബന്ധിച്ചു ചെണ്ടമേളയും ബാന്‍റും പരിപാടിക്ക് മാറ്റേകി. സ്കൂള്‍ മാനേജര്‍ ഫാ. ജെറോം ചിങ്ങന്തറ സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രെസ് എല്‍സി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
