പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍10, 11 തീയതികളില്‍

Top News

കോഴിക്കോട്: ടി.ബി.എസ്-പൂര്‍ണ സ്ഥാപകന്‍ എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥം നവംബര്‍ 10,11 തീയതികളില്‍ സംഘടിപ്പിക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൂര്‍ണ -ഉറൂബ്, പൂര്‍ണ – ആര്‍.രാമചന്ദ്രന്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. പൂര്‍ണ നോവല്‍ വസന്തം സീസണ്‍ – നാലിന്‍റെ പ്രകാശനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15 സെഷനുകളിലായി 45 ഓളം എഴുത്തുകാര്‍ സംബന്ധിക്കും.മലബാര്‍ പാലസ് ഹോട്ടലിലെ എന്‍.ഇ. ബാലകൃഷ്ണമാരാര്‍ ഹാളിലാണ് പരിപാടികള്‍ നടക്കുക. 11-ാം തിയതി എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സമഗ്ര സംഭാവന പുരസ്കാരം ഡോ.ശശി തരൂര്‍ എംപിക്ക് സാറാ ജോസഫ് സമ്മാനിക്കും.സന്നദ്ധ സേവന പുരസ്കാരം തൃശ്ശൂര്‍ ആസ്ഥാനമായ സൊലെസ് എന്ന സംഘടനയ്ക്ക് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള സമര്‍പ്പിക്കും. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങള്‍.
ആദ്യദിവസമായ 10 ന് ഷൗക്കത്തിന്‍റെ പ്രഭാഷണം, കവിത സമ്മേളനം, സെമിനാര്‍,എന്‍.എസ്. മാധവന്‍റെ പ്രഭാഷണം എന്നിവ നടക്കും. വൈകിട്ട് ഷഹബാസ് അമ്മന്‍ ഗസല്‍ സന്ധ്യ അവതരിപ്പിക്കും.
11ന് രാവിലെ പത്തിന് ബാലകൃഷ്ണമാരാര്‍ സ്മൃതിസമ്മേളനം നടക്കും. ഡോ. ശശി തരൂര്‍ എം.പി സ്മാരക പ്രഭാഷണം നടത്തും.തുടര്‍ന്ന് തമിഴ് എഴുത്തുകാരി സല്‍മയുമായി കെ.എസ്. വെങ്കിടാചലം സംസാരിക്കും. കഥയുടെ കാതല്‍, പരിഭാഷയുടെ രസതന്ത്രം, കഥയും തിരക്കഥയും എന്നീ സംവാദങ്ങളും ഉണ്ടാകും. വൈകിട്ട് മേയര്‍ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പൂര്‍ണ മാനേജിംഗ് പാര്‍ട്ണര്‍ എന്‍.ഇ. മനോഹര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാര്‍,സംഘാടകസമിതി ചെയര്‍മാന്‍ കെ. എസ്. വെങ്കിടാചലം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *