പൂഞ്ചില്‍ സൈനികര്‍ക്ക് നേരെ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍

Kerala

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ആറുപേരെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു. മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. നാല്സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
പൂഞ്ച് സുരാന്‍കോട്ടിലെ സനായ് ഗ്രാമത്തിനടുത്ത് വെച്ച് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരുക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.
വ്യേമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു. വാഹനങ്ങള്‍ ഷാഹ്സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *