തിരൂര്‍ :തിരൂര്‍ ജി എം യു പി സ്കൂളിലെ അധ്യാപക രക്ഷകര്‍ത്താ സമിതിയുടെ നേതൃത്വത്തില്‍ സ്കൂള്‍ ലൈബ്രറി വിപുലീകരണ അര്‍ത്ഥം പുസ്തക ചലഞ്ച് സംഘടിപ്പിക്കുന്നു.
കുട്ടികളിലെ വായന ശീലം വര്‍ദ്ധിപ്പിക്കുകയും മത്സര പരീക്ഷയ്ക്കും മറ്റും കുട്ടികള്‍ക്ക് പുസ്തക റഫറന്‍സ് ചെയ്യുന്നതിനുവേണ്ടിയാണ് ലൈബ്രറി സൗകര്യം വര്‍ധിപ്പിക്കുന്നത് അതിനായി കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുക എന്നതാണ് പുസ്തക ചലഞ്ച്കൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തക ചാലഞ്ചിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര് വി ലതീഷ് മാസ്റ്ററില്‍ നിന്നും സ്വീകരിച്ചുകൊണ്ട് തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് എ ശിഹാബ് റഹ്മാന്, നഗരസഭാ കൗണ്‍സിലര്‍ കെ കെ സലാം, സ്ക്കൂള് സ്റ്റാഫ് സെക്രട്ടറി സിബി ജോര്‍ജ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം മേച്ചേരി, ടി ജയചന്ദ്രന് , സുന്ദരന്‍, അധ്യാപകരായ കെ രജിത്ത്, ഷിബിന്‍, എന്നിവര്‍ പങ്കെടുത്തു