വയനാട്: വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ വയനാട് തിരുനെല്ലിയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ചത്ത നിലയിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്.തിരുനെല്ലി പഞ്ചായത്തിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപമാണ് പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.