പുല്‍വാമ വെളിപ്പെടുത്തല്‍: ഇന്ത്യ മറുപടി പറയണമെന്ന് പാക്കിസ്ഥാന്‍

Top News

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തലില്‍ ഇന്ത്യ മറുപടി പറയണമെന്ന് പാക്കിസ്ഥാന്‍.
ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗിക്കുകയായിരുന്നെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷം മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ന്നതില്‍ ഇന്ത്യ ഉത്തരവാദികളാണെന്നും സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തലുകളെ അന്താരാഷ്ട്ര സമൂഹം മനസിലാക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *