പാലക്കാട് :അട്ടപ്പാടിയില്‍ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍. ഇവരുടെ കൈയില്‍ നിന്ന് നാടന്‍ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തല്‍മണ്ണ
യൂസ്ത ഖാന്‍, ബാംഗ്ലൂര്‍ സ്വദേശി അസ്ക്കര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊമ്പും ആറ് നാടന്‍ തോക്കുകളും പുലിപ്പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെത്തിയത്.