പുറത്തൂര്‍: പുറത്തൂര്‍ ഗവ.ഹൈസ്ക്കൂളിന്‍റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് തുടക്കമായി.ഒരു വര്‍ഷം നീളുന്ന 50 ഇനം പരിപാടികള്‍ക്ക് വയോജനങ്ങളെ ആദരിച്ചു തുടക്കം കുറിച്ചു.2024 സെപ്റ്റംബര്‍ മൂന്നിനാണ് സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍.സ്വാഗതസംഘവും വിവിധ സബ് കമ്മറ്റികളും നിലവില്‍വന്നു. പ്രഖ്യാപനവും സുവര്‍ണ്ണജൂബിലി ലോഗോ പ്രകാശനവും ഈ മാസം ഏഴിന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യും കെ.ടി.ജലീല്‍ എം.എല്‍.എ യും നിര്‍വ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.റഫീഖ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.ആദ്യമായി സ്കൂള്‍ അധ്യയനം ആരംഭിച്ച പുതുപ്പള്ളി നൂറുല്‍ ഇസ്ലാം മദ്രസ പരിസരത്തു നിന്നും ഘോഷയാത്ര സ്കൂള്‍ മൈതാനത്തേക്ക് എത്തിച്ചേരും.ഉച്ചക്ക് 2.30 ന് പ്രഖ്യാപന സമ്മേളനവും കുട്ടികളുടെയും അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ ഉണ്ടാകും. വിവിധ ബാച്ചുകളിലെ ആയിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി.യോഗത്തില്‍ പി.ടി.എ.പ്രസിഡന്‍റ് ജി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.പി.പ്രകാശന്‍,കെ.കൃഷ്ണദാസ്, കെ.വാസന്‍,കെ.പി.നൗഷാദ്, കെ.പി.ലുഖ്മാന്‍,കെ.മണികണ്ഠന്‍, പി.ദിനേശന്‍,എ.എന്‍.ശാരദ എന്നിവര്‍ സംസാരിച്ചു.