ഡര്‍ബന്‍: പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് നിര്‍ണായക തീരുമാനം. ഫൈനല്‍ മത്സരങ്ങള്‍ക്കാണ് തൂല്യ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. റണ്ണേഴ്സ് അപ്പ് ആകുന്ന ടീമുകള്‍ക്ക് അടുത്ത ഘട്ടത്തില്‍ തുല്യ സമ്മാനത്തുക നല്‍കുമെന്നും ഐസിസി വ്യക്തമാക്കി. 2017 മുതല്‍ എല്ലാ വര്‍ഷവും വനിതാ മത്സരങ്ങളുടെ സമ്മാനത്തുക ഞങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഐസിസി പ്രതിനിധി പറഞ്ഞു. ഐസിസി എകദിന ലോകകപ്പ്, ട്വന്‍റി-20 ലോകകപ്പ്, അണ്ടര്‍ 19 ലോകകപ്പ് എന്നിവ നേടുന്ന വനിത ടീമുകള്‍ക്ക് പുരുഷ ടീമുകള്‍ക്ക് നല്‍കുന്ന അതേ സമ്മാനതുക നല്‍കുമെന്നും പ്രതിനിധി പറഞ്ഞു.
