കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ട്. രേഖകളോടൊപ്പം മൊഴി നല്‍കാനായി ഹാജരാകാന്‍ യാക്കൂബ് ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ക്ക് നോട്ടിസ് അയച്ചു.ഇ ഡിയുടെ ഇടപെടലിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.
ഇ ഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളിയായ അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ അനിത ഇരയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അനിതയുടെ മൊഴി എടുക്കും.
മോന്‍സന്‍ മാവുങ്കലിന്‍റെ അടുത്ത സുഹൃത്തായ അനിത പിന്നീട് മോന്‍സനുമായി തെറ്റിപ്പിരിയുകയായിരുന്നു.
മോന്‍സന്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം നേരിടുകയാണ് അനിത.