പുനീതിന്‍റെ മരണം; ഡോ രമണയ്ക്ക് പൊലീസ് സംരക്ഷണം

Top News

ബംഗളൂരൂ: കന്നട നടന്‍ പുനീത് രാജ്കുമാറിന്‍റെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.പുനീതിന്‍റെ കുടുംബ ഡോക്ടറായ രമണരാവുവിന്‍റെ സദാശിവ നഗറിലെ വസതിയിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
ഡോ.രമണറാവുവിനും പുനീതിനെ ചികിത്സിച്ച മറ്റ് ഡോക്ടര്‍മാര്‍ക്കും സുരക്ഷ നല്‍കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്സിംഗ് ഹോംസ് അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ജിമ്മില്‍ വച്ച് ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ടതോടെ രമണ റാവുവിന്‍റെ ക്ലിനിക്കിലാണ് പുനീതിനെ ആദ്യമെത്തിച്ചത്. ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ് വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്.പ്രമേഹം,
അമിത രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാദ്ധ്യമാണെന്നായിരുന്നു രമണറാവുവിന്‍റെ വിശദീകരണം. ഇതായിരുന്നു ആരാധകരെയും ബന്ധുക്കളെയും പ്രകോപിപ്പിച്ചത്.
കഴിഞ്ഞദിവസം പുനീതിന്‍റെ മരണത്തിന് ചികിത്സ വൈകിയത് കാരണമായോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *