പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Top News

ന്യൂഡല്‍ഹി: പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വര്‍ഷം രാജ്യം ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊര്‍ജം പുതിയ വര്‍ഷത്തിലും മുന്നോട്ട് പോകാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങള്‍ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഭാരതത്തന്‍റെ ഗുണം യുവാക്കള്‍ക്കാണ് കൂടുതല്‍ ലഭിക്കുക. പുതു വര്‍ഷത്തില്‍ യുവാക്കള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം, ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അക്ഷയ് കുമാര്‍, വിശ്വനാഥന് ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ മന്‍ കീ ബാതില്‍ ഫിറ്റ്നസ് സന്ദേശം നല്‍കി. കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *