പുതുവത്സരാഘോഷം: വ്യാജവാറ്റും ലഹരിക്കടത്തും തടയാന്‍ എക്സൈസ്

Top News

കണ്ണൂര്‍: പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് ഡിവിഷന്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് തുടങ്ങി.
വ്യാജ/അനധികൃത മദ്യത്തിന്‍റേയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്നു വരെ കര്‍ശന പരിശോധന നടത്തും. മദ്യയ മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ക്രമീകരണങ്ങള്‍ നടത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും.
ഇന്‍റലിജന്‍സ് ടീം റേഞ്ച് പരിധിയിലെ വ്യാജമദ്യ നിര്‍മാണം, വിതരണം, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ 12 റേഞ്ചുകളിലും രണ്ടുവീതം പ്രിവന്‍റീവ് ഓഫീസര്‍/ സിവില്‍ എക്സൈസ് ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം വാഹന സഹിതം പ്രവര്‍ത്തിക്കും.
വ്യാജമദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഉപയോഗം തടയുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും തുടരും. നിയോജക മണ്ഡലം/താലൂക്ക്/പഞ്ചായത്തുതലത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കുന്നതിനും പോലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കണ്‍ട്രോള്‍, കര്‍ണാടക എക്സൈസ്/പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അബ്കാരി, എം ആന്‍ഡ് ടി പി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന വിവിധ ലൈസന്‍സ് സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന ശക്തമാക്കും. രാസ പരിശോധനകള്‍ക്കുള്ള സാമ്ബിളുകള്‍ ശേഖരിക്കും. മദ്യ/മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്ബറുകള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.
വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്ബറുകള്‍; ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കണ്ണൂര്‍ ഫോണ്‍ : 04972 706698, ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷനാഫീസ്, കണ്ണൂര്‍ 04972 706698, ടോള്‍ഫ്രീ നമ്ബര്‍ 1800 425 6698, 155358, താലൂക്ക് തല കണ്‍ട്രോള്‍ റൂം:കണ്ണൂര്‍ 04972 749973, തളിപ്പറമ്ബ് 04960 201020, കൂത്തുപറമ്ബ് 04902 362103, ഇരിട്ടി 04902 472205, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍, കണ്ണൂര്‍ 9496002873, 04972 749500.

Leave a Reply

Your email address will not be published. Required fields are marked *