കോട്ടയം :പുതുപ്പള്ളിയില്‍ ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണയും അംഗീകാരവുമാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങങ്ങള്‍ ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്നതാണ്. കിടങ്ങൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് ബി.ജെ.പിയുമായാണ് ഐക്യം ഉണ്ടാക്കിയിട്ടുള്ളത്. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ് കിടങ്ങൂരില്‍ കോണ്‍ഗ്രസ് കൂട്ടുകൂടിയത് . കോണ്‍ഗ്രസ് ആര്‍.എസ്.എസിന്‍റെ സഹയാത്രികരാണ്. കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്‍.ഡി.എഫിനെ സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.