പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

India Kerala

ചെന്നൈ: വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടമായി. 33 അംഗ നിയമസഭയില്‍ ഭരണകക്ഷിയുടെ അംഗബലം 11 മാത്രമായി ചുരുങ്ങിയതോടെയാണ് സര്‍ക്കാര്‍ വീണത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കറാണ് അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതോടെയാണ് സര്‍ക്കാരിന്‍റെ അംഗബലം 11 ആയത്. അതേസമയം, തെരഞ്ഞെടുപ്പിന് രണ്ടു മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സര്‍ക്കാര്‍ വീണത്. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *