. ഒമ്പതു വയസുകാരനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി
കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്കയില്‍ അയവ്. ഇന്നലെ പുതിയ നിപ കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ നിലവിലുള്ളത് ആകെ 1233 പേരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
36 വവ്വാല്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അത് പൂനെ ലാബിലേക്ക് അയച്ചു. പുതിയ കേസുകള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും രോഗബാധ ഒരുഉറവിടത്തില്‍ നിന്നു തന്നെ ആയതിനാല്‍ ആശങ്ക കുറഞ്ഞുവെന്നും നിയന്ത്രണ വിധേയമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പോകുന്നില്ല. ആദ്യത്തെ നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്‍റി ബോഡി എത്തിക്കാം എന്നാണ് ഐ സി എം ആര്‍ അറിയിച്ചിരിക്കുന്നത്.
ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 23 സാമ്പിളുകള്‍ ലക്ഷണങ്ങളോടു കൂടിയവയായിരുന്നു. എന്നാല്‍ അവയും നെഗറ്റീവ് ആയി എന്നുള്ളത് വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
19 ടീമുകളും ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. നിപ പോസിറ്റീവ് ആയിട്ടുള്ളവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭൂരിഭാഗവും ശേഖരിച്ചുകഴിഞ്ഞതായും ഇനി കണ്ടെത്താനുള്ളവരെ പൊലീസിന്‍റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി കണ്ടെത്താമെന്നുള്ളതാണ് തീരുമാനിച്ചിരിക്കുന്നത