വത്തിക്കാന്‍ സിറ്റി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി മോസ്കോയില്‍ കൂടിക്കാഴ്ച നടത്താന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.യുദ്ധത്തിന് പൂര്‍ണ പിന്തുണ നല്‍കിയ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെയും പുടിന്‍റെയും ‘അള്‍ത്താര ബാലനാകാന്‍ കഴിയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധം ആരംഭിച്ചപ്പോള്‍ റഷ്യന്‍ എംബസിയില്‍ സന്ദര്‍ശനം നടത്തിയതായും, സംഘര്‍ഷം ആരംഭിച്ച മൂന്നാഴ്ച പിന്നിട്ടപ്പോള്‍ പുടിനു സന്ദേശം അയ്ക്കാന്‍ ഉന്നത നയതന്ത്രജ്ഞരോട് പറഞ്ഞതാ യും അദ്ദേഹം വ്യക്തമാക്കി. മോസ്കോയിലേക്ക് പോകാന്‍ തയ്യാറാണെന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.