തിരുവനന്തപുരം :മതവിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. ജാമ്യം റദ്ദായതോടെ അറസ്റ്റിലായ പി. സി ജോര്‍ജിനെڔ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിന്‍റെ തൊട്ടടുത്തുള്ള സെന്‍ട്രല്‍ ജയിലിലേക്ക് ആരോഗ്യപ്രശ്നങ്ങളും സുരക്ഷാപ്രശ്നങ്ങളും കൊണ്ടാണ് മാറ്റിയത്.
ഡോക്ടറുടെ സേവനം ജില്ല ജയിലില്‍ ലഭ്യമല്ല എന്നതുകൂടി കണക്കിലെടുത്താണ് ഈ നടപടി .
ഇന്ന് ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന്ڔ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനന്തപുരി വിദ്വേഷപ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികളും വെണ്ണല വിദ്വേഷപ്രസംഗ കേസും ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക.