പി രാഘവന്‍ അന്തരിച്ചു

Latest News

കാസര്‍ഗോഡ് : ഉദുമ മുന്‍ എംഎല്‍എയും സി പി ഐ എം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 67 വയസായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, കാസര്‍കോട് ജില്ല പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട് രാഘവന്‍റെ നേതൃത്വത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *