പി.ബി. അനിത വീണ്ടും ജോലിയില്‍ പ്രവേശിച്ചു

Top News

കോഴിക്കോട്: സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബി. അനിത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളുടേയും കുട്ടികളുടെയും പരിചരണ കേന്ദ്രത്തിലാണ് നിയമനം കിട്ടിയത്. മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചത്. ഹൈക്കോടതി വിധിയുണ്ടായിട്ടും തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ അനിത സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിക്കാനാരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *