പി .ടി തോമസ് എംഎല്‍എ അന്തരിച്ചു

Kerala

കൊച്ചി: കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എയുമായ പി ടി തോമസ് (71)അന്തരിച്ചു. അര്‍ബുദരോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു.
വെല്ലൂര്‍ സിഎംസിയില്‍ രാവിലെ 10.15നായിരുന്നു അന്ത്യംകെ പി സി സി യുടെ വര്‍ക്കിങ് പ്രസിഡന്‍റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009 – 2014 കാലഘട്ടത്തില്‍ ലോക്സഭയില്‍ അംഗവുമായിരുന്നു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്‍റെയും അന്നമ്മയുടേയും മകനാണ്. നിയമബിരുദം നേടിയിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.കെഎസ്.യു യൂണിറ്റ് വൈസ് പ്രസിഡന്‍റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി.1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി 1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്‍റായി. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഡിബിയും പ്രത്യയശാസ്ത്രങ്ങളും എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്. മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ

Leave a Reply

Your email address will not be published. Required fields are marked *