തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫ് എം.എല്‍.എയുടെ ഭാര്യയും ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറുമായ ഡോ. ശാന്ത ജോസഫ്( 73) അന്തരിച്ചു.കുറച്ചുനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍: അനു(അസോസിയേറ്റ് പ്രൊഫ. വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് കോഴഞ്ചേരി), ഉഷ.സംസ്കാരം 19 ന് പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.