. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ. ബിജുവിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിട്ടുണ്ട്.ഇന്നലെ പി.കെ. ബിജുവിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ബിജു കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയത്. വൈകീട്ട് ഏഴോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നാണ് ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ബിജു മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തേ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.