പി.എഫ്.ഐ കേന്ദ്രങ്ങളില്‍ എന്‍. ഐ. എ റെയ്ഡ്

Latest News

തിരുവനന്തപുരം:നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍.ഐ. എ റെയ്ഡ് നടത്തി.ഇന്നലെ പുലര്‍ച്ചെ മുതലാണ് മണിക്കൂറുകള്‍ നീണ്ട റെയ്ഡ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
56 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍,ചില രേഖകള്‍ പിടികൂടി.സംസ്ഥാന സമിതി അംഗങ്ങളായിരുന്നവര്‍, മേഖലാ ഭാരവാഹികളായിരുന്നവര്‍ തുടങ്ങിയവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയില്‍ നിന്ന് എത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.
പി.എഫ്.ഐ യുടെ നിരോധനത്തിനുശേഷം ആദ്യമായാണ് സംസ്ഥാനവ്യാപകമായി എന്‍.ഐ.എ റെയ്ഡ് നടത്തുന്നത്. നിരോധത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിര്‍ത്തുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. മാസങ്ങള്‍ക്കു മുമ്പ് സമാനമായ രീതിയില്‍ വ്യാപകറെയ്ഡ് നടത്തിയതിനുശേഷമാണ് പി.എഫ്. ഐ യെ നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *