തിരുവനന്തപുരം:ആദ്യ പരീക്ഷണ ദൗത്യത്തിലെ പിഴവുകള്‍ തിരുത്തി ഐ.എസ്.ആര്‍.ഒ.യുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്.എസ്.എല്‍.വി ഡി – 2 രണ്ടാം പരീക്ഷണത്തിനൊരുങ്ങി.വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.ഇന്ത്യയുടെ څഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്‍റെ ചെറിയ ഉപഗ്രഹം ജാനസ് 01എന്നിവ څൂമിയില്‍ നിന്ന് 450കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കുകയാണ് ദൗത്യം. ഉപഗ്രഹങ്ങളുടെ മൊത്തം څഭാരം 334കിലോഗ്രാം. ഇ.ഒ.എസ്.07ന് 200കിലോ. മറ്റ് രണ്ടിനും കൂടി 134കിലോ.പൂര്‍ത്തിയാകാത്ത ആദ്യ ദൗത്യത്തിന്‍റെ പിഴവുകള്‍ ആറുമാസത്തിനകം തിരുത്തി വീണ്ടും വിക്ഷേപിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തില്‍ ആദ്യമാണ്. ആദ്യ വിക്ഷേപണത്തിലെ ഇന്ധനക്ഷമത,റോക്കറ്റ് ഘട്ടങ്ങളുടെ വേര്‍പെടലുകള്‍,ഗതിനിര്‍ണയ സംവിധാനം, സോഫ്റ്റ് വെയര്‍, ഉപഗ്രഹങ്ങളുടെ പുറംതള്ളല്‍ തുടങ്ങിയവയെല്ലാം വിലയിരുത്തി. റോക്കറ്റിന്‍റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.137 കിലോഗ്രാമുള്ള څഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് 02, څസ്ڋപേസ് കിഡ്സ് ഇന്ത്യچ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച څആസാദി സാറ്റ്چ എന്നിവയാണ് അന്ന് നഷ്ടമായത്.പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി ദൗത്യങ്ങള്‍ക്ക് ശേഷമാണ് ഐ.എസ്.ആര്‍.ഒ.ഹ്രസ്വ ദൂര റോക്കറ്റ് നിര്‍മ്മിക്കുന്നത്. 10 മുതല്‍ 500 കിലോ വരെ څഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ څൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ വരെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള റോക്കറ്റാണിത്. പി.എസ്.എല്‍.വി.വിക്ഷേപണത്തിന് ഒരുക്കാന്‍ ഒന്നരമാസം വേണം. എസ്.എസ്.എല്‍.വി.ക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഋഭം കൂടുതലുമാണ്എസ്.എസ്.എല്‍.വി റോക്കറ്റിന്‍റെ മൂന്ന് ഘട്ടങ്ങളിലും ഖര ഇന്ധനമാണ്. ദൗത്യം വിജയിച്ചാല്‍ നിര്‍മ്മാണവും വിക്ഷേപണവും ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിڅാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ഏറ്റെടുക്കും. പിന്നീട് സ്വകാര്യമേഖലയില്‍ റോക്കറ്റ് നിര്‍മ്മിക്കും.