കണ്ണൂര്‍: സര്‍വകലാശാല അസിസ്റ്റന്‍റ്െ പ്രൊഫസര്‍ പ്രിയ വര്‍ഗീസിന്‍റെ നിയമന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സ്ക്രൂട്നി കമ്മിറ്റിക്ക് വിട്ടു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന നടത്തുന്നത്. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. വിധി ചര്‍ച്ച ചെയ്യാനാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യതകള്‍ സര്‍വകലാശാല സ്ക്രൂട്നി കമ്മിറ്റി വീണ്ടും പരിശോധിക്കും. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിളിച്ച സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ നേരത്തെ രണ്ട് തവണ മാറ്റിവെച്ചിരുന്നു. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് സ്ക്രൂട്നി കമ്മിറ്റി കണ്ടെത്തിയാല്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്ക് ജോലി ലഭിക്കും.