തിരുവനന്തപുരം: പിതൃമോക്ഷത്തിനായുള്ള പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ആലുവ, തിരുവല്ലം, വര്‍ക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും ബലിതര്‍പ്പണത്തിനെത്തിയവരുടെ വലിയ തിരക്കാണ അനുഭവപ്പെട്ടത്.കോവിഡ് മൂലം കഴിഞ്ഞ രണ്ട വര്‍ഷമായി ഭാഗികമായി മുടങ്ങിയിരുന്ന വാവുബലിയാണ് ഇത്തവണ വിപുലമായി നടന്നത്. ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഹിന്ദുസംഘടനകള്‍ക്കും പുറമെ ഇക്കുറി സി.പി.എമ്മിന്‍റെ നേതൃത്വത്തിലും പലയിടങ്ങളിലും ബലിയര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.ബുധനാഴ്ച രാത്രിതന്നെ വര്‍ക്കല ഉള്‍പ്പെടെ പലയിടങ്ങളിലും ബലികര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. തിരുവല്ലം, ആലുവ തുടങ്ങിയ മറ്റിടങ്ങളിലും ഇന്നലെ പുലര്‍ച്ചമുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു.
ബലിതര്‍പ്പണത്തിന എത്തിയവര്‍ക്ക പലയിടങ്ങളിലും പൊലീസും ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. യാത്രാസൗകര്യങ്ങളും മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങളും ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്സ് തുടങ്ങിയ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിരുന്നു.