ലോസ് ഏഞ്ചല്‍സ്: പിതാവ് ജാമി സ്പിയേഴ്സിന്‍റെ ഭരണം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ഗായിക ബ്രിട്ട്നി സ്പിയേഴ്സ് കോടതിയില്‍.
ഗായികയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ കൈകാര്യം ചെയുന്നത് ഭര്‍ത്താവാണ്.ഗായികയ്ക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്‍റെ വാദം. തന്‍റെയും തന്‍റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമാണ് ബ്രിട്ട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏല്‍പിക്കുന്നത്.
ബ്രിട്ട്നിയുടെ ആരാധകര്‍ അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രിട്ട്നി കോടതിയില്‍ തുറന്നു പറച്ചില്‍ നടത്തിയത്.